ആലുവ: സിനിമാമേഖലയിലേക്ക് വിതരണം ചെയ്യാൻ 25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി ബംഗളൂരുവിൽ നിന്നെത്തിയ യുവാവ് ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് എക്സൈസിന്റെ പിടിയിലായി. മലയാറ്റൂർ തേക്കിൻതോട്ടം പോട്ടശ്ശേരി വീട്ടിൽ നിതിൻ രാജനാണ് (29) പിടിയിലായത്.
ഇന്നലെ വൈകിട്ടത്തെ ബംഗളൂരു-എറണാകുളം ഇന്റർസിറ്റിയിലെത്തിയ
ഇയാളെ എറണാകുളം എക്സൈസ് കമ്മിഷണർ സ്ക്വാഡാണ് പിടികൂടിയത്. 940 ഗ്രാം ഓയിൽ ഒന്നരലക്ഷം രൂപയ്ക്കാണ് ഇയാൾ ബംഗളൂരുവിൽ നിന്ന് വാങ്ങിയത്. ഇവിടെ വിൽക്കുമ്പോൾ 25 ലക്ഷം രൂപവരെ ലഭിക്കും. സിനിമകളുടെ പ്രൊമോ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇയാൾക്ക് സിനിമാമേഖലയുമായി വലിയ ബന്ധങ്ങളുണ്ടെന്ന് എക്സൈസ് സംശയിക്കുന്നു. പ്രതിയെ ഇന്ന് അലുവ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |