പോത്തൻകോട്: നിരവധി ക്രിമിനൽകേസ് പ്രതിയെ കാപ്പ നിയമം ചുമത്തി അറസ്റ്റുചെയ്ത് വിയ്യൂർ സെട്രൽ ജയിലിലടച്ചു. മംഗലപുരം തോന്നയ്ക്കൻ വിഷ്ണുമംഗലത്ത് അറഫ മൻസിലിൽ അൽസാജ് (31) ആണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, പിടിച്ചുപറി ഉൾപ്പെടെ 22 ഓളം കേസുകളിൽ പ്രതിയാണ് അൽസാജ്.
മംഗലപുരം എ.ജെ. കോളേജിന് സമീപം ഗോപാൽ ബാഗിൽ അതുല്യഭവനിൽ ഷിബുവിനെയും ബന്ധുവായ അഭിലാഷിനെയും അൽസാജും സംഘവും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായതോടെയാണ് കാപ്പനിയമം ചുമത്തിയത്.
നേരത്തെ പള്ളിപ്പുറം പാച്ചിറ സ്വദേശിയും 33ഓളം കേസുകളിൽ പ്രതിയുമായ ഷഫീക്കെന്ന ആളെയും കാപ്പനിയമപ്രകാരം മംഗലപുരം പൊലീസ് ജയിലിലടച്ചിരുന്നു.
ക്യാപ്ഷൻ : അറസ്റ്റിലായ അൽസാജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |