നാഗർകോവിൽ: 325 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കന്യാകുമാരി, പുതലം സ്വദേശി കലൈസെൽവൻ (27) ആണ് പിടിയിലായത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കന്യാകുമാരിയിലെ വാടക വീട്ടിൽ പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കലൈസെൽവൻ പിടിയിലായത്.ഇന്നലെ വൈകുന്നേരം ബംഗളൂരിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടത്തിനായി കന്യാകുമാരിയിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |