തിരുവനന്തപുരം:കുന്നപ്പുഴയിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു. കുന്നപ്പുഴ സ്വദേശി ജോൺസന്റെ രണ്ടേമുക്കാൽ പവൻ മാലയാണ് നഷ്ടമായത്. ബുധനാഴ്ച രാത്രി 8.30ന് കുന്നപ്പുഴ ദാസ് നഗറിന് സമീപത്തെ റോഡിലായിരുന്നു സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന ജോൺസനെ പിറകിലൂടെയെത്തിയ ആൾ മുളകുപൊടി എറിഞ്ഞു മാല പിടിച്ചുപറിച്ചു ഓടി രക്ഷപ്പെട്ടതായാണ് പരാതി. സമീപത്ത് കട നടത്തുന്ന ആളാണ് ജോൺസൻ. കട പൂട്ടി വീട്ടിലേക്ക് പോകവേയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. പൂജപ്പുര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |