മലയിൻകീഴ്: മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ മലയിൻകീഴ് സ്വദേശി മുരുകൻ (57,കത്തം മുരുകൻ) മലയിൻകീഴ് ബി.എസ്എൻ.എല്ലിന് സമീപം രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ചു. ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട് അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാൾക്കും ബസ് സ്റ്റാൻഡിൽ നിന്നിരുന്ന യുവാവിനുമാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ഓട്ടോ സ്റ്റാൻഡിൽ നിന്ന് ബഹളംവച്ച മുരുകനെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. തൊട്ടുപിന്നാലെ വീണ്ടും അവിടെയെത്തിയ മുരുകൻ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാളിന്റെ മുതുകിൽ കുത്തിപ്പരിക്കേല്പിച്ചു. അതിന്ശേഷം യുവാവിനെ കുത്തുകയായിരുന്നു.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മുരുകനെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ പൊലീസിനെയും ഇയാൾ ആക്രമിച്ചു. ഏറെ നേരത്തെ മല്പിടിത്തത്തിനൊടുവിലാണ് മുരുകനെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |