SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.17 PM IST

കർണാടക ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം, മലപ്പുറം സ്വദേശി പിടിയിൽ

Increase Font Size Decrease Font Size Print Page
police

കോഴിക്കോട്: കർണാടക ആർടിസി ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായതായി പരാതി. സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിലായി. ഈശ്വരമംഗലം സ്വദേശി മുസ്‌തഫയെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശിനിയായ യുവതിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. എറണാകുളത്തുനിന്ന് കോഴിക്കോടുവഴി കർണാടകയിലെ ഹാസനിലേയ്ക്ക് പോകുന്ന ബസിനുള്ളിലാണ് അതിക്രമം നടന്നത്. ഇടപ്പാടിനും കോഴിക്കോടിനും ഇടയിൽ വച്ചായിരുന്നു സംഭവം.

ബസിൽവച്ച് നിരന്തരം ഇയാൾ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി കണ്ടക്‌ടറെ വിവരമറിയിച്ചു. ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യുവതി നടക്കാവ് പൊലീസിൽ പരാതി നൽകിയത്.

TAGS: CASE DIARY, SEXUAL ASSAULT, MALAPPURAM, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY