
പത്തനംതിട്ട : അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലമുള കുന്നംമുറി പരുവ കട്ടിക്കൽ എക്സ് - സർവീസ് മെൻ കോളനി ബ്ലോക്ക് നമ്പർ 96 ൽ തമ്പി എന്ന് വിളിക്കുന്ന വർഗീസ് ഡാനിയേലിനെയാണ് (71) ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. വിഷ്ണു ശിക്ഷിച്ചത്.
2017 ആഗസ്റ്റ് മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മുൻ വൈരാഗ്യത്താൽ അയൽവാസിയായ എക്സ് സർവീസ് മെൻ കോളനി ബ്ലോക്ക് നമ്പർ 95ൽ പുരുഷോത്തമൻ നായരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്ന് വെച്ചൂച്ചിറ സി.ഐ ആയിരുന്ന നൂമാൻ, എസ്. ഐ ആയിരുന്ന വിപിൻ ഗോപിനാഥ്, എം.ആർ സുരേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |