വൈക്കം : വ്യാപാരിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഉദയനാപുരം നക്കംത്തുരുത്ത് ചെട്ടിച്ചിറ പ്രവീൺ, പെരുമ്പളം എസ്.കെ.വി സ്ക്കൂളിന് സമീപം ചെട്ടിപ്പറമ്പത്ത് ശ്രീജിത്ത് എന്നിവരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരും സുഹൃത്തായ ഷലീൽ ഖാനും ചേർന്നായിരുന്നു ആക്രമണം. മുൻപ് വ്യാപാരിയെ കൈയ്യേറ്റം ചെയ്തതിന് ഷലീൽ ഖാനെതിരെ വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വിരോധമാണ് അക്രമത്തിന് കാരണം. ഷലീൽ ഖാനെ നേരത്തെ പിടികൂടിയിരുന്നു. വൈക്കം എ.എസ്.പി രാജേന്ദ്രദേശ്മുഖ്, എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ അബ്ദുൽ സമദ്, സി.പി.ഒ മാരായ അനസ്, ജാക്സൺ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |