രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ഒക്ടോബർ രണ്ടിന് രാത്രി 7.11 ന് അയോധ്യയിൽ സരയു നദിക്കരയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കുമെന്ന് പ്രഭാസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.ഈ ത്രിമാന ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. രാവണൻ ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. കൃതി സനോൻ ആണ് നായിക.
ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരണം. തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്യും. സംഗീത സംവിധാനം രവി ബസ്രുർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |