ഐശ്വര്യ റായ് പ്രധാന വേഷത്തിൽ എത്തിയ താൽ റി -റിലീസിന് എത്തിയപ്പോൾ അന്നത്തെ ആ പോസ്റ്റർ സംവിധായകൻ സുഭാഷ് ഗായ് സമൂഹമദ്ധ്യത്തിൽ പങ്കുവച്ചത് വീണ്ടും ശ്രദ്ധ നേടുന്നു.
''താൽ എന്ന ചിത്രം 1999-ൽ ഹോർഡിംഗുകളിൽ അവതരിപ്പിച്ചപ്പോൾ സിനിമാലോകവും മാദ്ധ്യമങ്ങളും ഞെട്ടിപ്പോയി. കാരണം, അത് എന്റെ സിനിമാ പോസ്റ്ററുകളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. എന്നാൽ, 'താൽ" എന്ന ചിത്രത്തിന്റെ സംഗീതം പുറത്തിറങ്ങിയപ്പോൾ എല്ലാവരും പ്രശംസകളുമായി എത്തി എന്നാണ് സുഭാഷ് ഗായ് കുറിച്ചത്. സുഭാഷ് ഗായി സംവിധാനവും നിർമ്മാണവും എഡിറ്റിംഗും സഹ രചനയും നിർവഹിച്ച മ്യൂസിക്കൽ റൊമാന്റിക് ചിത്രമാണ് താൽ. അനിൽകപൂർ, അക്ഷയ്‌ഖന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. എ.ആർ. റഹ്‌മാൻ സംഗീതം ഒരുക്കിയ ചിത്രത്തിലെ പാട്ടുകൾ ഹിറ്റുകളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |