അഭിനയം ഇഷ്ടമില്ലാത്ത മേഖലയാണെന്നും ഒരു സാധാരണ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും നടി നിത്യ മേനൻ. ''എനിക്ക് നടക്കാൻ പോകാനും പാർക്കിൽ പോകാനും ഒക്കെ ഇഷ്ടമാണ്. പക്ഷേ അങ്ങനെ ഒരു ലൈഫ് ഇപ്പോൾ സംഭവിക്കുന്നില്ല. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിറുത്താം എന്നാണ് കരുതിയത്. എന്നാൽ ആ സമയത്താണ് കൃത്യമായി ദേശീയ അവാർഡ് കിട്ടുന്നത്. അതും നിത്യ മേനന്റെ വാക്കുകൾ. ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. നിത്യ അവതരിപ്പിച്ച ശോഭന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ജയം രവി നായകനായി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന കാതലിക്ക നേരമില്ലൈ ആണ് നിത്യ നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊങ്കൽ റിലീസായി ജനുവരി 14ന് തിയേറ്ററിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |