അക്ഷയ്കുമാർ - ടൈഗർ ഷ്റോഫ് ചിത്രം ബഡെ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ മുംബയ് ഫിലിം സിറ്റിയിലെ ലൊക്കേഷനു സമീപം പുള്ളിപ്പുലി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മേക്കപ്പ് ആർട്ടിസ്റ്റ് ശ്രാവൺ വിശ്വകുമാറിനാണ് പരിക്കേറ്റത്. സുഹൃത്തിനെ വീട്ടിലേക്ക് എത്തിക്കാൻ ബൈക്കിൽ പോകുമ്പോഴാണ് സംഭവം. ശ്രാവണിന്റെ ചികിത്സാ ചെലവുകൾ നിർമ്മാണ കമ്പനി ഏറ്റെടുത്തു. സിനിമ സെറ്റുകളിലെ വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സൈൻ വർക്കഴ്സ് പ്രസിഡന്റ് ശ്യാംലാൽ ഗുപ്ത രംഗത്ത് എത്തി.100 ഏക്കർ ചുറ്റളവിലാണ് ഫിലിം സിറ്റി സ്ഥിതിചെയ്യുന്നത്. അലി അബ്ബാസ് സഫർ ആണ് ബഡെ മിയാൻ ഛോട്ടേ മിയാൻ സംവിധാനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |