പുതിയ ഗെറ്റപ്പിൽ സമൂഹ മാദ്ധ്യമത്തിൽ ചിത്രം പങ്കുവച്ച് അന്ന രേഷ്മ രാജൻ. അതീവ സുന്ദരിയായാണ് ചിത്രത്തിൽ അന്നപ്രത്യക്ഷപ്പെടുന്നത്. തടി കൂടിയോ എന്നാണ് ആരാധകരുടെ ചോദ്യം. നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല മോഡേൺ വസ്ത്രങ്ങളും തനിക്കിണങ്ങും എന്നു തെളിയിക്കുന്ന താരമാണ് അന്ന. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിക്കുന്നുണ്ട്. പ്രേക്ഷകർക്ക് അന്ന ലിച്ചിയാണ്. അങ്കമാലി ഡയറീസിൽ ലിച്ചി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനം കവർന്ന താരമായ അന്ന വെളിപ്പാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും, സച്ചിൻ, മധുര രാജ്, രണ്ട് ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തിരിമാലി എന്ന ചിത്രം ആണ് അന്ന നായികയായി അവസാനം തിയേറ്ററിൽ എത്തിയത്. ഇടുക്കി മാസ്റ്റേഴ്സ് ആണ് റിലീസിന് ഒ രുങ്ങുന്ന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |