ബോളിവുഡ്സംവിധായകൻ അനുരാഗ് കശ്യപ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രം ശ്രദ്ധേയമാവുന്നു. മുൻ ഭാര്യമാരായ ആരതി ബജാജ്,കൽക്കി കൊച്ച്ലിൻ എന്നിവരോടൊപ്പമുള്ള ചിത്രമാണിത്.കഴിഞ്ഞ ദിവസം മുംബെയിൽ മാദ്ധ്യമപ്രവർത്തകർക്കായി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ദൊബാര എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആർതിയും കൽക്കിയും. തന്റെ രണ്ടു തൂണുകൾ എന്നാണ് ചിത്രത്തിന് അനുരാഗ് കശ്യപ് നൽകിയ തലക്കെട്ട്. ഐക്കണിക് എന്നാണ് ചിത്രത്തിന് അനുരാഗ് കശ്യപിന്റെ മകൾ അലിയ കമന്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |