നന്ദമൂരി ബാലകൃഷ്ണ നായകനായി അഭിനയിച്ച തെലുങ്ക് ആക്ഷൻ ചിത്രം അഖണ്ഡ 100 കോടി ക്ളബിൽ ഇടംപിടിച്ചു. ഡിസംബർ 2ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ശ്രദ്ധ നേടിക്കഴിഞ്ഞു. ആദ്യമാണ് ബാലകൃഷ്ണയുടെ ചിത്രം നൂറുകോടി ക്ളബിൽ ഇടം പിടിക്കുന്നത്. ബാലകൃഷ്ണയുടെ പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരട്ട വേഷത്തിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ബോയാപട്ടി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡയുടെ സംഭാഷണം രചിച്ചത് എം. രത്നമാണ്. പ്രഗ്വ ജയ്സാൾ നായികയായി എത്തുന്ന ചിത്രത്തിൽ ജഗപതി ബാബു, ശ്രീകാന്ത്, നിതിൻ മെഹ്ത, പൂർണ, അവിനാഷ്, സുബ്ബരാജു, ശ്രാവൺ എന്നിവരാണ് മറ്റു താരങ്ങൾ. ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവീന്ദ്രർ റെഡ്ഡിയാണ് നിർമാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |