ചോക്ളേറ്റ് പയ്യൻ ഇമേജ് പൂർണമായും പൊളിച്ചുകളഞ്ഞ് ശക്തമായ കഥാപാത്രങ്ങളിലൂടെ യാത്ര തുടരുകയാണ് കുഞ്ചാക്കോ ബോബൻ. കോളേജ് വിദ്യാർത്ഥികൾക്കൊപ്പം കുഞ്ചാക്കോ ബോബൻ ചുവടുവയ്ക്കുന്ന ഡാൻസ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ തരംഗമാകുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ദേവദൂതർ പാടി സ്നേഹദൂതർ പാടി എന്ന കാതോട് കാതോരത്തിലെ ഗാനം പുനരാവിഷ്കരിച്ചിരുന്നു. ഈ ഗാനം പള്ളിപ്പെരുന്നാളിനു പാടുമ്പോൾ 'പാമ്പു ഡാൻസ്" നടത്തുന്ന കുഞ്ചാക്കോ ബോബന്റെ ആട്ടം സമൂഹമാദ്ധ്യമത്തിൽ നാലു മില്യൺ കാഴ്ചക്കാരെയാണ് നേടിയത്. ഈ ഗാനം തലശേരി ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവച്ചതിന്റെ വീഡിയോയാണ് പുതിയ തരംഗം . ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയതാണ് കുഞ്ചാക്കോ ബോബനും അണിയറ പ്രവർത്തകരും. വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |