കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ഗർർർ.... എന്ന ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്.തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ വേഷത്തിൽ ചാക്കോച്ചനെ ടീസറിൽ കാണാൻ സാധിക്കും. പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമായിരിക്കും
ഗർർർ... എന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്.
ശ്രുതി രാമചന്ദ്രൻ, അനഘ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് രചന. പ്രശസ്ത സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് പ്രൊഡക്ഷൻ ഡിസൈനർ. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ സഹ നിർമ്മാണം സിനി ഹോളിക്സ് ആണ്.
ഛായാഗ്രഹണം: ജയേഷ് നായർ. എഡിറ്റർ വിവേക് ഹർഷൻ. പശ്ചാത്തല സംഗീതം ഡോൺ വിൻസന്റ്, സംഗീതം കൈലാസ് മേനോൻ, ടോണി ടാർസ്.ഡോൺ വിൻസന്റ്, ഗാനരചന: മനു മഞ്ജിത്ത്,
മേക്കപ്പ് : ഹസൻ വണ്ടൂർ വസ്ത്രലങ്കാരം: സമീറ സനീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |