SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.08 PM IST

അനിയനെ പോലെ കണ്ട ഡയറക്‌ടർ, മമ്മൂക്ക പറഞ്ഞപ്പോൾ എന്നെ സിനിമയിൽ നിന്ന് മാറ്റാതെ അവന് നിവർത്തി ഇല്ലായിരുന്നു

READ ENGLISH VERSION
mammootty-usha

കിരീടത്തിലെ സേതുമാധവന്റെ അനിയത്തിയായി തിളങ്ങിയ നടിയാണ് ഉഷ. കിരീടത്തിന് മുമ്പും നിരവധി ചിത്രങ്ങളിൽ ഉഷ അഭിനയിച്ചിട്ടുണ്ടെങ്കിലും ചെങ്കോൽ, കോട്ടയം കുഞ്ഞച്ചൻ, സ്ത്രീധനം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്‌തു. അടുത്തിടെ മമ്മൂട്ടി തന്നെ അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് ഒഴിവാക്കിയതായുള്ള ആരോപണം ഉഷ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേര് പറഞ്ഞുതന്നെ ആരോപണം വീണ്ടും ആവർത്തിക്കുകയാണ് അവർ.

ഉഷയുടെ വാക്കുകൾ-

''മമ്മൂക്കയുടെ വലിയ ആരാധികയായിരുന്നു ഞാൻ. ശരിക്കും മമ്മൂട്ടി ഫാൻ ഗേൾ ആയാണ് സിനിമയിലേക്ക് വന്നതുതന്നെ. കോട്ടയം കുഞ്ഞച്ചൻ, കാർണിവൽ തുടങ്ങിയ സിനിമയുടെ സമയത്തൊക്കെ അദ്ദേഹത്തിനും എന്നോട് വളരെ കാര്യമായിരുന്നു. എന്റെ ഒരുപാട് നല്ല ഫോട്ടോകൾ അദ്ദേഹം തന്റെ സ്വന്തം ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

പിന്നീട്, പെട്ടെന്ന് മമ്മൂക്ക് എന്നോട് സംസാരിക്കാതെയായി. എന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണോ ദേഷ്യത്തിന് പിന്നിലെന്ന് അറിയില്ല. എവിടെയെങ്കിലും വച്ച് കാണുമ്പോൾ ഗുഡ്‌മോർണിംഗ് മാത്രം പറഞ്ഞുപോകും.

സിനിമയിലുള്ളവർ തന്നെ പറഞ്ഞ് ഞാനറിഞ്ഞു മമ്മൂക്ക എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കുന്നതായി. സജ്ജഷനിൽ എന്റെ പേര് വരുമ്പോൾ അത് വേണ്ട എന്ന് അദ്ദേഹം പറയും. മാർത്താണ്ഡൻ സംവിധാനം ചെയ‌്ത ദൈവത്തിന്റെ ക്ളീറ്റസ് എന്ന സിനിമ ഉദാഹരണമാണ്. എന്നെ ഫിക്‌സ് ചെയ‌്ത പടമായിരുന്നു അത്. എന്റെ അനിയനെ പോലെയാണ് മാർത്താണ്ഡൻ. ചേച്ചിക്ക് ഈ ക്യാരക്‌ടർ വലിയ ബ്രേക്കാകും എന്നാണ് അവൻ പറഞ്ഞത്. അവന്റെ ആദ്യത്തെ സിനിമയിൽ ഞാൻ അഭിനയിക്കണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു. ഒടുവിൽ പറയുക പോലും ചെയ്യാതെ എന്നെ മാറ്റി.''

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, USHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY