ശിവകാർത്തികേയനെ നായകനാക്കി എ. ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മദ്രാസി" എന്ന് പേരിട്ടു. ശിവകാർത്തികേയന്റെ പിറന്നാൾ ദിനത്തിൽ ആണ് ടൈറ്റിൽ പ്രഖ്യാപനം . ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണ്. വിദ്യുത് ജംവാൾ , സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അമരന്റെ ബ്ലോക് ബസ്റ്റർ വിജയത്തിനുശേഷം എത്തുന്ന ശിവകാർത്തികേയൻ ചിത്രമായ മദ്രാസി ശ്രീലക്ഷ്മി മൂവീസിന്റെ ബാനറിൽ ആണ് നിർമ്മാണം.
സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ , എഡിറ്റിംഗ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി :കെവിൻ മാസ്റ്റർ, മാസ്റ്റർ ദിലീപ് സുബ്ബരായൻ, പി .ആർ. ഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |