കൊച്ചി: നാഷണൽ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കൗൺസിൽ കമ്മിറ്റി (എൻ.ഐ.ഡി.സി)അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഇൻഡെക്‌സ് 2025ൽ മികവ് പുലർത്തിയ സംരംഭകരെ ആദരിച്ചു. എൻ.ഐ.ഡി.സി.സിയുടെ നാഷണൽ ലെൻഡിംഗ് പാർട്ട്ണറായ ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡി. അഡ്വ. കെ.ജി.അനിൽ കുമാർ, ജസ്‌പെയ്ഡ് റിയൽ എസ്റ്റേറ്റ് ആൻഡ് സിൽവർലീഫ് ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ നിഷാദ് അബൂബക്കർ, എൻ.ഐ.ഡി.സി.സി അഡ്മിനിസ്‌ട്രേറ്റർ എസ്.വാസുദേവ് എന്നിവരെയാണ് കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാൻ ആദരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |