കൊച്ചി: എറണാകുളം, വരിക്കോലി മുത്തൂറ്റ് എൻജിനീയറിംഗ് കോളേജിൽ ബിടെക്, എംടെക്, എം.സി.എ കോഴ്‌സുകളിലേക്കുള്ള സ്‌പോർട്‌സ് കോട്ട പ്രവേശനത്തിനുള്ള നടപടികൾ മേയ് 12ന് രാവിലെ ഒൻപത് മണിക്ക് നടക്കും. വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ബാഡ്മിന്റൺ എന്നിവയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. സ്‌പോർട്‌സ് കോട്ടയിൽ അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീസിലും ഹോസ്റ്റൽ ഫീസിലും സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447433429 , 9495232393, 9747527992 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |