തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന് പി.ആർ.ഡി ചേംബറിൽ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്) എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ് ), എ.എച്ച്.എസ്.എൽ.സി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.
എസ്.എസ്.എൽ.സിക്ക് 2964 സെന്ററുകളിലായി 4,26,697 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 72 ക്യാമ്പുകളിലായിരുന്നു മൂല്യനിർണയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ..
ഫല പ്രഖ്യാപത്തിനു ശേഷം വൈകിട്ട് നാല് മുതൽ എസ്.എസ്.എൽ.സി ഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലും ഇനിപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
മറ്റ് പരീക്ഷകളും
സൈറ്റുകളും
എസ്.എസ്.എൽ.സി (എച്ച്.ഐ ) - https://sslchiexam.kerala.gov.in ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)- https://thslchiexam.kerala.gov.in എ.എച്ച്.എസ്.എൽ.സി - https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി - https://thslcexam.kerala.gov.in/thslc/index.php
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |