SignIn
Kerala Kaumudi Online
Saturday, 28 February 2026 12.14 PM IST

സംവിധാനം ഐശ്വര്യ രജനികാന്ത്,​ നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

Increase Font Size Decrease Font Size Print Page
ss

സംഗീതം യുവാൻ ശങ്കർരാജ

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം നി‌ർമ്മിക്കുന്നത് തമിഴിലെ പ്രശസ്തമായ കണ്ണൻ രവി പ്രൊഡക്ഷൻസ് . അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ - നിതീഷ് സഹദേവ് ചിത്രം 'തലൈവർ തമ്പി തലൈമയിൽ' നിർമ്മിച്ചത് കണ്ണൻ രവി ആയിരുന്നു. കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം ആണ് എെശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. സഹനിർമ്മാണം ദീപക് രവി . യുവാൻ ശങ്കർരാജ സംഗീതം പകരുന്നു. രാവണകൂട്ടം എന്ന ചിത്രവും നിർമ്മിച്ച കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ധനുഷ് നായകനായ 3 , ഗൗതം കാർത്തിക് നായകനായി വെയ് രാജ വെയ്, സിനിമാ വീരൻ എന്ന ഡോക്യുമെന്ററി , രജനികാന്ത് അതിഥി താരമായി വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട ലാൽ സലാം എന്നിവയാണ് ഐശ്വര്യയുടെ സംവിധാനത്തിൽ എത്തിയ ചിത്രങ്ങൾ.

പി. ആർ.ഒ- ശബരി

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.