SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.50 AM IST

ശ്രീശാരദാ പ്രതിഷ്ഠാവാർഷികവും ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും

Increase Font Size Decrease Font Size Print Page

ശിവഗിരി: 114ാംമത് ശ്രീശാരദാ പ്രതിഷ്ഠാവാർഷികവും 64ാംമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും 29,30, മേയ് 1,2 തീയതികളിൽ ശിവഗിരിയിൽ നടക്കും. 29ന് രാവിലെ 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെ പരിഷത്തിന് തുടക്കമാകും. 7.45ന് പഠിതാക്കളുടെ രജിസ്ട്രേഷൻ.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി പരാനന്ദ പരിഷത്ത് വേദിയിൽ ഭദ്രദീപപ്രകാശനം നിർവഹിക്കും. 9ന് സമൂഹപ്രാർത്ഥന,ജപം,ധ്യാനം,10ന് ഉദ്ഘാടനസമ്മേളനം. യാക്കോബാസഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും ട്രഷറർ സ്വാമി ശാരദാനന്ദ പരിഷത്ത് സന്ദേശവും ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ മുഖ്യപ്രഭാഷണവും നടത്തും. സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണഗുരുദേവ ദിവ്യലീലാമൃതം വാല്യം2 ചടങ്ങിൽ പ്രകാശനം ചെയ്യും. 11.30ന് ദൈവദശകത്തിന്റെ ആഴം, ഉച്ചയ്ക്ക് 2.30ന് പഠനക്ലാസ് ജാതിനിർണ്ണയം, വൈകിട്ട് 3.35ന് ആത്മോപദേശശതകത്തിലെ ബ്രഹ്മതത്വം. 6.45ന് ഗുരുദേവമന്ത്റാർച്ചനയും സത്സംഗവും നടക്കും. രാത്രി 8ന് ബ്രഹ്മവിദ്യാർത്ഥിസമ്മേളനം,ഉദ്ഘാടനം സ്വാമി ഋതംഭരാനന്ദ നിർവഹിക്കും. 30ന് രാവിലെ 6.30ന് ശ്രീനാരായണസമാരാധന: സമൂഹശാന്തിഹവനയജ്ഞം. 9മുതൽ പഠനക്ലാസ്. വൈകിട്ട് 3.30ന് തലശ്ശേരിയിലെ പ്രഥമ ഗുരുദേവവിഗ്രഹപ്രതിഷ്ഠാ ശതാബ്ദിസമ്മേളനത്തിന്റെ ഉദ്ഘാടനം സ്വാമി ധർമ്മചൈതന്യ. വൈകിട്ട് 6.45ന് ബാവുൾസംഗീതം,രാത്രി 8.15ന് ശാരദാനടനം. ചിത്രാപൗർണമിദിനമായ മേയ്1ന് രാവിലെ 6ന് ശ്രീശാരദാപ്രതിഷ്ഠാദിനം പ്രമാണിച്ച് ശ്രീശാരദാഅഷ്ടോത്തര ശതനാമാവലി സമൂഹാർച്ചന,പഠനക്ലാസ്,ഉച്ചയ്ക്ക് 2ന് തമിഴ്,കന്നട,തെലുങ്ക് സമ്മേളനം. ഉദ്ഘാടനം മലയാളസ്വാമി പ്രശിഷ്യ മാതാഅനസൂയാദേവി നിർവഹിക്കും.രാത്രി 8.15ന് മഹാപരിനിർവാണശതാബ്ദി സമ്മേളനം,ഉദ്ഘാടനം സ്വാമി സച്ചിദാനന്ദ. 2ന് രാവിലെ 7ന് ഗുരുദേവദിവ്യസത്സംഗം, 9ന് ഗുരുധർമ്മപ്രചരണസഭാ വാർഷികയോഗം.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.