SignIn
Kerala Kaumudi Online
Wednesday, 25 September 2024 12.23 PM IST

ആശുപത്രി വിട്ടു, സുഖം പ്രാപിക്കുന്നുവെന്ന് മിഥുൻ രമേശ്

Increase Font Size Decrease Font Size Print Page
d

ബെൽസ് പാൾസി രോഗാവസ്ഥയെ തുടർന്ന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രി വിട്ടു. ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചു.

കുറച്ചു ദിവസങ്ങൾകൂടി ഫിസിയോ തെറാപ്പി ചെയ്താൽ രോഗ മുക്തി നേടാനാവും. തനിക്കായി പ്രാർത്ഥിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്ത ആരാധകർക്ക് മിഥുൻ നന്ദി പറഞ്ഞു. ബെൽസ് പാൾസി രോഗാവസ്ഥയെ തുടർന്ന് ചികിത്സയിലാണ് താനെന്ന് അടുത്തിടെയാണ് മിഥുൻ വെളിപ്പെടുത്തിയത്.

മുഖത്തിന്റെ ഒരു വശത്തെ പേശികളിൽ പെട്ടെന്ന് ബലഹീനത അനുഭവപ്പെടുന്ന അവസ്ഥയാണ് ബെൽസ് പാൾസി. മുഖത്തെ പേശികൾക്ക് സംഭവിക്കുന്ന ഇൗ തളർച്ച മുഖത്തിന്റെ ഒരുവശം കോടിയതുപോലെ തോന്നിപ്പിക്കും. സിനിമാതാരമായാണ് മിഥുൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.കോമഡി ഷോയുടെ അവതാരകനായി കൂടുതൽ പ്രിയങ്കരനായി. ദുബായിൽ ആർ.ജെ. ആയി ജോലി ചെയ്യുന്നുണ്ട്.ഷെഫീക്കിന്റെ സന്തോഷം ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.