ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമാവുകയും പിന്നെ യാതൊരു വിവരവുമില്ലാതായ നിരവധി താരങ്ങൾ ഉണ്ട്. അത്തരത്തിലൊരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാണ് ആ താരമെന്നല്ലേ?
നടി കനകയുടെ ചിത്രങ്ങളാണിതെന്നാണ് വിവരം. ചെന്നൈയിലെ ഒരു ഷോപ്പിംഗ് മാളിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ആരാധകനൊപ്പമാണ് അവർ ചിത്രങ്ങൾക്ക് പോസ് ചെയ്‌തിരിക്കുന്നത്. ഈ താരത്തെ മനസിലായോ എന്ന് ചോദിച്ചുകൊണ്ട് ഒരു ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് കനക തന്നെയാണോയെന്ന് ആരാധകർ സംശയമുന്നയിക്കുന്നുണ്ട്.
ഒരു കാലത്ത് മോഹൻലാൽ, മമ്മൂട്ടി, ജയറാം, മുകേഷ് അടക്കമുള്ള താരങ്ങൾക്കൊപ്പം തിളങ്ങിയ നടിയാണ് കനക. ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, മന്ത്രിക്കൊച്ചമ്മ തുടങ്ങി നിരവധി സിനിമകളിലൂടെ അവർ മലയാളികൾക്കും പ്രിയങ്കരിയായി.
2000ത്തിൽ റിലീസ് ചെയ്ത 'ഈ മഴ തേൻമഴ'യാണ് കനകയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. പിന്നീട് നടിയെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലായിരുന്നു. സ്വത്ത് അച്ഛൻ തട്ടിയെടുത്തെന്ന് ആരോപിച്ച് നടി ഒരിക്കൽ രംഗത്തെത്തിയിരുന്നു.
പിന്നീട് കാൻസർ ആയിരുന്നെന്നും അവർ മരിച്ചെന്നുമൊക്കെയുള്ള വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതെല്ലാം നിഷേധിച്ചുകൊണ്ട് കനക തന്നെ രംഗത്തെത്തുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |