മലയാളികൾ സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ് മഞ്ജു വാര്യരെ കാണുന്നത്. ലേഡി സൂപ്പർ സ്റ്റാർ പദവി പ്രേക്ഷകർ നൽകിയ ഏക നടിയാണ് മഞ്ജു വാര്യർ. സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളിക്ക് ഏറെയിഷ്ടമാണ്. മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ തരംഗമാകുന്നു. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ നാലാം പിറന്നാൾ ആഘോഷത്തിനിടെ പകർത്തിയ ചിത്രങ്ങളാണിത്. അതേ സമയം വെള്ളരിപട്ടണം ആണ് മഞ്ജു വാര്യർ നായികയായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. സൗബിൻ ഷാഹിർ ആണ് നവാഗതനായ മഹേഷ് വെട്ടിയാർസംവിധാനം ചെയ്ത ചിത്രത്തിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |