ഒറ്റക്കെട്ടായി കേരളക്കര നേരിട്ട ആ പ്രളയത്തെയും അതിന്റെ കെടുതികളെയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 മേയ് 5ന് തിയേറ്രറിൽ എത്തും. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാന്നിദ്ധ്യം കൂടെയുള്ള ചിത്രമാണ് 2018.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ മറ്റ് താരങ്ങൾ. തിരക്കഥ അഖിൽ പി. ധർമജൻ, അഖിൽ ജോർജ്ജാണ് ഛായാഗ്രഹണം.മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈനർ, വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി.കെ, കാവ്യ ഫിലിംസ്, പി. കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി .കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി .ആർ. ഒ ആന്റ് ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി .വടക്കേവീട്, ജിനു അനിൽകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |