കാർത്തിയുടെ 25-മത്തെ ചിത്രമായ ജപ്പാന്റെ ടീസർ പുറത്തിറങ്ങി. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിക്കുന്നതാണ് ടീസർ . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മലയാളം ടീസറും പുറത്തിറങ്ങി.രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അനു ഇമ്മാനുവൽ ആണ് നായിക. വ്യത്യസ്തമായ രൂപ ഭാവത്തിലെ നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും പ്രശസ്തനായ സുനിൽ ആദ്യമായി തമിഴിൽ ചുവടുറപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഛായാഗ്രാഹകൻ വിജയ് മിൽടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവി വർമ്മനാണ് ഛായാഗ്രാഹകൻ. ജി. വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. സംഘട്ടനം അനൽ - അരസ് . ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ ചേർന്നാണ് നിർമ്മാണം. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |