കീർത്തി സുരേഷും ഫർഹാൻ ബിൻ ലിയാഖത്തും വിവാഹിതരാവുന്നു എന്ന വാർത്ത വ്യാജമാണെന്ന് നടിയുടെ പിതാവും നിർമ്മാതാവുമായ ജി. സുരേഷ് കുമാർ. ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഫർഹാനൊപ്പമുള്ള കീർത്തിയുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇത് തന്റെ സുഹൃത്താണെന്നും തന്റെ യഥാർത്ഥ മിസ്റ്ററി മാൻ ഇയാളല്ലെന്നും പറഞ്ഞു കീർത്തി രംഗത്തെത്തിയിരുന്നു.
''എന്റെ മകൾ കീർത്തി സുരേഷിനെക്കുറിച്ച് ഒരു വ്യാജവാർത്ത ഒാൺലൈൻ പ്ളാറ്റ്ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു എന്നൊക്കെയാണ് വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കിയത് .അത് മറ്റുള്ളവർ ഏറ്റുപിടിച്ചു. ഇക്കാര്യം ചോദിച്ച് നിരവധിപേർ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്കു ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്ക് അറിയാവുന്ന പയ്യനാണ് ഫർഹാൻ. ഞങ്ങൾ ഗൾഫിലൊക്കെ പോകുമ്പോൾ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ് . എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതുകൊണ്ടാണ് ഞാൻ ഇപ്പോൾ വീഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്.''സുരേഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |