ലീഡ്- ജോയ് ഫുൾ എൻജോയ് നാളെ കോഴിക്കോട് ആരംഭിക്കും
ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ രചനയും സംവിധാനവും നിർവഹിക്കുന്ന ജോയ് ഫുൾ എൻജോയ് നാളെ കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.ധ്യാൻ ശ്രീനിവാസനും അപർണ ദാസും ആദ്യമായാണ് ഒരുമിക്കുന്നത്. ഉടൽ എന്ന ചിത്രത്തിനുശേഷം ഇന്ദ്രൻസും ധ്യാനും വീണ്ടും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യകത.നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ,മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഏകതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം,സുശീൽ വാഴപ്പിള്ളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിർവഹിക്കുന്നു.
വസ്ത്രാലങ്കാരം-സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,മേക്കപ്പ്- രാജീവ് അങ്കമാലി, സഹ നിർമ്മാണം- നൗഫൽ പുനത്തിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ -ശരത് കെ. എസ്, അനൂപ് ഇ, എഡിറ്റർ-രാകേഷ് അശോക,സംഗീതം- ഗിരീശൻ എ. സി,പി .ആർ.ഒ എ .എസ് ദിനേശ്.അതേസമയം പേര് കൊണ്ട് വിവാദത്തിലായ ഹിഗ്വിറ്റ ആണ് റിലീസിന് ഒരുങ്ങുന്ന ധ്യാൻ ചിത്രം. സുരാജ് വെഞ്ഞാറമൂടിനൊപ്പം ധ്യാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ഹേമന്ത് ജി.നായർ സംവിധാനം ചെയ്യുന്നു.പൊലീസ് വേഷമാണ് ധ്യാൻ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |