മുടി വെട്ടി സുന്ദരിയായി മിറർ സെൽഫി ചിത്രം പങ്കുവച്ച് ദിവ്യപ്രഭ. ആദ്യ നോട്ടത്തിൽ ദിവ്യപ്രഭ എന്നു തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ. സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് താരം. മോഹൻലാലിന്റെ ലോക്പാൽ എന്ന ചിത്രത്തിലൂടെയാണ് ദിവ്യപ്രഭ വെള്ളിത്തിരയിൽ എത്തുന്നത്. നടൻ, ഇതിഹാസ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ദിവ്യപ്രഭ തമാശ എന്ന ചിത്രത്തിലെ ബബിത ടീച്ചർ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ഇൗശ്വരൻ സാക്ഷിയായി എന്ന സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിൽ നായികയാണ് ദിവ്യപ്രഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |