മലയാളികൾ ഇതുവരെ കാണാത്ത ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു അരുൺ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി.ലോകത്തിൽ വിവിധ ഭാഷകളിൽ ഡിസ്റ്റോപ്പിയൻ സിനിമകളിൽ അന്യഗ്രഹ ജീവികളെ നമ്മൾ പലപ്പോഴാതി കണ്ടിട്ടുണ്ട്. പക്ഷേ മലയാളത്തിൽ അത്തരമൊരു പരീക്ഷണം ഇതാദ്യമാണ്. അതും വളരെ കാലികപ്രസക്തിയുള്ള സമയത്താണ് സിനിമയുടെ വരവ്. അന്യഗ്രഹ ജീവികൾ മനുഷ്യർക്കിടയിൽ വേഷം മാറി ജീവിക്കുന്നു എന്ന പഠനം പുറത്ത് വന്നത് അടുത്തിടെയാണ്.
ലോകത്തിൽ വിവിധ ഭാഷകളിൽ ഡിസ്റ്റോപ്പിയൻ സിനിമകളിൽ അന്യഗ്രഹ ജീവികളെ പലപ്പോഴായി കണ്ട് ശീലിച്ച മലയാളികൾക്ക് ഇപ്പോഴിതാ സ്വന്തമായൊരു ഡിസ്റ്റോപ്പിയൻ കോമഡി സിനിമ ലഭിച്ചു.
2043 ൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കാം എന്ന് ഇപ്പോൾ തന്നെ ചിന്തിച്ച് നോക്കൂ. എന്തെല്ലാം പുരോഗമനം മനുഷ്യന്റെ ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ചിട്ടുണ്ടാകാം? ഇതാണ് ഗഗനചാരിയിൽ കാണാൻ കഴിയുന്നത്. പ്രളയം വന്ന് കൊച്ചി കലൂർ സ്റ്റേഡിയം വരെ മുങ്ങിതാണു. പലതരം വൈറസ് ബാധ മൂലം ആളുകൾ എന്നും എപ്പോഴും മാസ്ക് ധരിച്ചു നടക്കുന്ന അവസ്ഥ. ഈ സമയത്ത് അന്യഗ്രഹ ജീവികൾ നമ്മുടെ നാട്ടിലും എത്തിപ്പെട്ടു. പിന്നീട് എന്തൊക്കെ നടക്കാം അതാണ് സിനിമ പറയുന്നത്.
പോസ്റ്റ് അപ്പോകാലിപ്റ്റിക് കാലഘട്ടത്തിൽ നടക്കുന്ന കഥയെ ഏറെ രസകരമായി പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ കാണാത്തൊരു ഒരുഗ്രൻ സയൻസ് ഫിക്ഷൻ സിനിമയാണ് അരുൺ ചന്ദു ഒരുക്കിയിരിക്കുന്നത്.വിക്ടർ എന്ന വേഷത്തിൽ എത്തിയിരിക്കുന്ന ഗണേഷ് കുമാർ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുവരെ ചെയ്യാത്ത രീതിയിലെ കഥാപാത്രം. അലൻ ആയി ഗോകുൽ സുരേഷും, വൈബായ അജു വർഗീസും അനാർക്കലി മരിക്കാറുമൊക്കെ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
അരുൺ ചന്ദും ശിവ സായിയും ചേർന്നാണ് രചന. സുർജിത് എസ്. പൈയുടെ ക്യാമറയും ശങ്കർ ശർമ്മയുടെ പശ്ചാത്തലസംഗീതവും പാട്ടുകളും എല്ലാം സിനിമയുടെ മൂഡ് പ്രേക്ഷകർക്ക് നൽകുന്നുണ്ട്. വിഎഫ്എക്സും മികച്ച നിലവാരം പുലർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |