SignIn
Kerala Kaumudi Online
Saturday, 27 April 2024 2.41 AM IST

ഇറ ഖാന് വിവാഹം,നിശ്ചയം ആഘോഷമാക്കി ആമിർ

mm

ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാവുന്നു. ഇറയുടെ ദീർഘകാല സുഹൃത്തും ഫിറ്റ്‌നസ് പരിശീലകനുമായ നൂപർ ശിഖർ ആണ് വരൻ. സെപ്തംബറിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി നിശ്ചയം ഒരു ചടങ്ങായി നടത്തുക എന്നത് ആമിറിന്റെ ആഗ്രഹമായിരുന്നു. ബോളിവുഡിൽ പ്രമുഖ സംവിധായകരുടെ അസോസിയേറ്റായി പ്രവർത്തിക്കുകയാണ് ഇറ. വിഷാദ രോഗം ബാധിച്ച സമയത്ത് തന്നെ ജീവിതത്തിലേക്ക് തിരികെ എത്താൻ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു എന്ന് ഇറ പറഞ്ഞിട്ടുണ്ട്. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. ഇൗ ബന്ധത്തിൽ ജുനൈദ് എന്ന മകനുമുണ്ട്. സിനിമയിൽനിന്ന് നീണ്ട ഇടവേളയെടുക്കാൻ ഒരുങ്ങുകയാണ് ആമിർ ഖാൻ. ഇനി കൂടുതൽ സമയം കുടുംബത്തിനൊപ്പം ചിലവഴിക്കണമെന്ന് അടുത്തിടെ ആമിർ വ്യക്തമാക്കിയിരുന്നു.ഇറയുടെയും നൂപർ ശിഖറിന്റെയും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.