പൃഥ്വിരാജ് , സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന രണ്ടുഭാഗങ്ങളായി റിലീസ് ചെയ്യും. പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 30ന് വൈകിട്ട് റിലീസ് ചെയ്യും.
ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ടീസറിലെയും ഇറങ്ങാൻ പോകുന്ന ട്രെയിലറിലെയും ദൃശ്യങ്ങൾ സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്നുള്ളതാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ആദ്യഭാഗം ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തും. രണ്ടുവർഷത്തിനുശേഷമാണ് പൃഥ്വിരാജിന്റെ ചിത്രം തിയേറ്ററിൽ എത്തുന്നത്. ഡ്രൈവിംഗ് ലൈസൻസിനുശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |