SignIn
Kerala Kaumudi Online
Sunday, 17 May 2026 7.04 PM IST

കുഞ്ഞനന്തന് ഭക്ഷ്യവിഷബാധയേൽക്കുന്നതിന് മുമ്പ് ജയിലിൽ ഒരു വിവിഐപി എത്തി; വീണ്ടും ആരോപണവുമായി കെ എം ഷാജി

km-shaji

തിരുവനന്തപുരം: സി പി എം നേതാവ് പി കെ കുഞ്ഞനന്തന്റെ മരണത്തിൽ വീണ്ടും ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ടി പി വധക്കേസിലെ പ്രതിയായിരുന്ന കുഞ്ഞനന്തന് ഭക്ഷ്യവിഷബാധയേൽക്കുന്നതിന് മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു വി വി ഐ പി വന്നിരുന്നെന്നാണ് ആരോപണം.

മുമ്പ് കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് താൻ പറഞ്ഞപ്പോൾ, തന്റെ പേരിൽ കേസ് കൊടുക്കുമെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്ക്. ആ പാർട്ടി സെക്രട്ടറിയെ താൻ വെല്ലുവിളിക്കുകയാണെന്ന് ഷാജി വ്യക്തമാക്കി. പേരാമ്പ്രയിലെ യോഗത്തിൽ വച്ചാണ് ഷാജി എം വി ഗോവിന്ദനെ വെല്ലുവിളിച്ചത്.

ടി പി വധക്കേസിലെ രണ്ട് പ്രതികളാണ് മരിച്ചതെന്നും എന്നാൽ എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഷാജി പറഞ്ഞു. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് നേരത്തെയും ഷാജി രംഗത്തെത്തിയിരുന്നു.

ടി പിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവരാതിരിക്കാൻ വിഷം നൽകി കൊലപ്പെടുത്തിയതാണോയെന്ന സംശയവും കെഎം ഷാജി പ്രകടിപ്പിച്ചിരുന്നു. ഷാജിയുടെ ആരോപണം തെറ്റാണെന്ന് കുഞ്ഞനന്തന്റെ മകൾ ആ സമയത്ത് പ്രതികരിച്ചിരുന്നു.

ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയായിരുന്നു പികെ കുഞ്ഞനന്തൻ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ആമാശയത്തിലെ അണുബാധ മൂലമായിരുന്നു കുഞ്ഞനന്തന്റെ മരണം. ആ സമയം പരോളിലായിരുന്നു കുഞ്ഞനന്തൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KMSHAJI, KUNJANANTHAN, JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA