കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർ ഹിക്കുന്ന മെയ്യഴകൻ ഇന്ന് ലോക വ്യാപകമായി പ്രദർശനത്തിന് എത്തുന്നു. 96 എന്ന പ്രണയകാവ്യത്തിനുശേഷം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രം അപൂർവ്വ ചാരുതയുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. വരുത്തപ്പെടാത്ത വാലി ബർ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീദിവ്യയാണ് നായിക. സ്വാതി, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവവരശു,കരുണാകരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ .ചെന്നൈയിൽ കഴിഞ്ഞയാഴ്ച നടന്ന മെയ്യഴകന്റെ പ്രിവ്യൂ കണ്ടവരെല്ലാം " ഒരു മലയാള സിനിമ പോലെ മനോഹരമായിരിക്കുന്നു" എന്നാണ് അഭിപ്രായപ്പെട്ടത്.96 എന്ന ചിത്രത്തിന്റെ ആത്മാവായ സംഗീതമൊരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെയും സംഗീതം.കോ പ്രൊഡ്യൂസർ : രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യൻ, ഡയറക്ടർ ഒഫ് ഫോട്ടോഗ്രഫി : മഹേന്ദ്രൻ ജയരാജ്, എഡിറ്റർ കെ. ഗോവിന്ദരാജ്, പ്രൊഡക്ഷൻ ഡിസൈനർ : രാജീവൻ, ആർട്ട് ഡയറക്ടർ:എസ്. അയ്യപ്പൻ. കോ ഡയറക്ടേഴ്സ്- കണ്ണൻ സുന്ദരം, എൻ. അരവിന്ദൻ. ഗാനങ്ങൾ - കാർത്തിക് നേതാ, ഉമാ ദേവി.
സൂര്യയുടെയും ജ്യോതികയുടെയും 2 ഡി എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മാണം.വിജയ് സേതുപതി നായകനായി അഭിനയിച്ച വൻ വിജയം നേടിയ മഹാരാജ കേരളത്തിലെത്തിച്ച എ.വി മീഡിയയും ശ്രീപ്രിയ കമ്പയിൻസും ചേർന്നാണ് മെയ്യഴകൻ വിതരണം ചെയ്യുന്നത്.
ആശംസയുമായി ടൊവിനോ
സൂര്യ , കാർത്തിഎന്നിവരോടൊപ്പമുള്ള ചിത്രവും ഹൃദയസ്പർശിയായ കുറിപ്പും പങ്കുവച്ച് ടൊവിനോ തോമസ്. ഒരു നടനാകാൻ ആഗ്രഹിച്ച വർഷങ്ങളിൽ, രണ്ടുപേരും എനിക്ക് അവരുടേതായ വഴികളും പ്രചോദനത്തിന്റെ അളവും നൽകി. ഇന്ന്, ഈ രണ്ട് മികച്ച അഭിനേതാക്കളുടെയും വ്യക്തിത്വങ്ങളുടെയും ഇടയിൽ നിൽക്കുമ്പോൾ, എന്റെ യാത്രയെ സ്വാധീനിക്കുന്നതിലെ അവരുടെ പങ്ക് അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സൂര്യ ശിവകുമാറിനെയും കാർത്തിയെയും കാണാനും സമയം ചിലവഴിക്കാനും സാധിച്ചതിൽ വളരെ സന്തോഷം .കാർത്തിയുടെ മെയ്യഴകൻ നാളെ റിലീസ് ചെയ്യുന്നതിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ടൊവിനോയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |