കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ഫിൻക്ലൂഷൻ ചലഞ്ച് 2025 വിജയികളെ പ്രഖ്യാപിച്ചു. ഈ വർഷത്തെ വിജയികളായ ടീം മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റിയൂട്ട് (എം.ഡി.ഐ) ഗുരുഗ്രാം 5,00,000 രൂപയുടെ ഒന്നാം സമ്മാനം നേടി. റണ്ണർ അപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്മെന്റ് (ഐ.ഐ.എം) ലക്നൗ 3,00,000 രൂപയുടെ രണ്ടാം സമ്മാനം നേടി. ബി.ഐ.ടി.എസ് പിലാനി ഗോവ മൂന്നാം സ്ഥാനം നേടി. എറണാകുളം ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ അദ്ധ്യക്ഷനായി.
മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. നീലകണ്ഠൻ, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജേക്കബ്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സി.ഒ.ഒ കെ.ആർ. ബിജിമോൻ, പ്രൊഫ. ഡോ. കുഞ്ചറിയ പി. ഐസക്ക്, സുജാതാ മാധവ് ചന്ദ്രൻ, വിനോദ് തരകൻ, മനോജ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |