കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാസർകോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിനുശേഷം വീണ്ടും സന്തോഷ് ടി. കുരുവിളയുടെ നിർമ്മാണത്തിൽ രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗായത്രി ശങ്കർ ആണ് നായിക. നടുവിലെ കൊഞ്ചം പക്കത്തെ കാണോം, സൂപ്പർ ഡീലക്സ് എന്നീ തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രമാണിത്. ഛായാഗ്രഹണം രാകേഷ് ഹരിദാസ്. വൈശാഖ് സുഗുണന്റെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി. തമ്പി, പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന,പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം:മെൽവി ജെ, സ്റ്റിൽസ്: മസാലു പേയാട്, പരസ്യക്കല: ഓൾഡ് മോങ്ക്സ്, സൗണ്ട്: വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, പി.ആർ.ഒ: എ.എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |