തെന്നിന്ത്യയിലെ ഹോട്ട് നായകനാണ് ആർ മാധവൻ. മാധവൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷം നേരം കൊണ്ട് ഹിറ്റാവാറുണ്ട്. നടൻ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. ഷർട്ട് ഇടാതെ എത്തിയ പുതിയ ചിത്രത്തിന് താഴെ സാർ എന്ത് ഹോട്ടാണ്.
ബോളിവുഡിലെ ഹൃതിക് റോഷനെ പോലെയെന്നൊക്കെ പറഞ്ഞ് കമന്റുകൾ.എന്നാൽ ഹിറ്റായ ഈ ഫോട്ടോ തന്റെ ഭാര്യ സരിതയ്ക്ക് അത്ര ബോധിച്ചിട്ടില്ല എന്നാണ് മാധവൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.നിങ്ങൾക്ക് പ്രായത്തിന് അനുസരിച്ച ഫോട്ടോ ഇട്ടു കൂടെ. ഈ ഫോട്ടോ ഒഴിവാക്കുന്നുണ്ടോ എന്നായിരുന്നുവത്രെ ഭാര്യ മാധവനോട് ചോദിച്ചത്. ആ ഫോട്ടോയ്ക്ക് ലഭിച്ച പ്രതികരണം കണ്ടപ്പോൾ ശരിയ്ക്കും താൻ ഞെട്ടി എന്നാണ് മാധവൻ പറയുന്നത് . ഞാൻ അത്ര ഹോട്ട് സ്റ്റാർ അല്ല. ഗ്രീക്ക് ദൈവമാണ് ഹൃത്വിക് റോഷൻ. അദ്ദേഹത്തിന്റെ ഹോട്ട് ലുക്കിന്റെ ആരാധകനാണ് ഞാൻ. ആ എനിക്ക് അത്തരം കമന്റുകൾ കിട്ടിയപ്പോൾ അത്ഭുതം തോന്നി- മാധവൻ പറഞ്ഞു. റോക്കട്രി: ദ നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മാധവൻ. ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായിരരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |