നാലു വർഷത്തെഇടവേളക്കു ശേഷം മമ്മൂട്ടി തമിഴിൽ. നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി മമ്മൂട്ടി എത്തുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കാനാണ് ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനി ആദ്യമായാണ് തമിഴിൽ ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയും നിതിലൻ സ്വാമിനാഥനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കാനാണ് ആലോചന . വിജയ് സേതുപതിയുടെ ബ്ലോക്ബസ്റ്റർ ചിത്ര മഹാരാജയിലൂടെയാണ് നിതിലൻ സ്വാമിനാഥൻ ശ്രദ്ധേയനാവുന്നത്. 2017ൽ കുരങ്ങു ബൊമ്മയ് എന്ന ചിത്രം സംവിധാനം ചെയ്താണ് നിതിലൻ സ്വാമിനാഥൻ വെള്ളിത്തിരയിലേക്കു എത്തുന്നത്. ഏഴുവർഷത്തെ ഇടവേളക്കുശേഷം എത്തിയ മഹാരാജാ 100 കോടി ക്ലബിൽ ഇടം പിടിക്കുക മാത്രമല്ല ഈ വർഷം തമിഴിലെ മൂന്നു ബ്ലോക്ക് ബസ്റ്രർ ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.
അതേസമയം 1990ൽ മൗനം സമ്മതം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തമിഴിൽ എത്തുന്നത്. ദളപതി,അഴകൻ, കിളിപ്പേച്ച് കേൾക്കുവാ, മക്കൾ ആട് ച്ചി, മറുമലർച്ചി, ആനന്ദം, എന്നിവയാണ് ശ്രദ്ധേയ മമ്മൂട്ടി ചിത്രങ്ങൾ2019 ൽ റാം സംവിധാനം ചെയ്ത പേരൻപ് ആണ് മമ്മൂട്ടി നായകനായി തമിഴിൽ അവസാനം റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് പേരൻപ്.ഡിസംബറിൽ മഹേഷ് നാരായണന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. യുകെയിലും ഡൽഹിയിലും കേരളത്തിലും ചിത്രീകരിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന് 90 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്യുന്നത്.മഹേഷ് നാരായണന്റെ ചിത്രം പൂർത്തിയായ ശേഷം അമൽ നീരദിന്റെ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |