സംവിധാനം: വി.എ. ശ്രീകുമാർ മേനോൻ രചന: ടി.ഡി. രാമകൃഷ്ണൻ
മോഹൻലാൽ നായകനാകുന്ന ബോളിവുഡ് മിഷൻ കൊങ്കൺ എന്ന് പേരിട്ടു. ഒടിയന് ശേഷം വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ വാർത്ത പുറത്തുവിട്ടത് കേരളകൗമുദിയാണ്.കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ചർച്ചകൾക്കായി വി.എ. ശ്രീകുമാർ മേനോനും സംഘവും മോഹൻലാലിനെ കണ്ടു.മാപ്പിള ഖലാസികളുടെ സാഹസിക കഥ പറയുന്ന ഈ ചിത്രം മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രീകരിക്കുന്നു. ഹിന്ദിക്ക് പുറമെ എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ ഒരുക്കുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കൺ റെയിൽവേയുടെ പശ്ചാത്തലത്തിലാണ് യാഥാർത്ഥ്യമാകുന്നത്. ബോളിവുഡിലെയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെയും പ്രമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്റെതീരങ്ങളിൽ നിന്നും ലോകമെമ്പാടും പരന്ന പെരുമ ശാസ്ത്രത്തിനും ഗുരുത്വാകാർഷണ നിയമങ്ങൾക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകർക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം. മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികൾ പരാജയപ്പെടുത്തുന്നതാണ് സിനിമ യുടെ ഇതിവൃത്തം.ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയിൽവേ മുൻ ചീഫ് കൺട്രോളറുമായ ടി.ഡി. രാമകൃഷ്ണനാണ് രചന.
ഹോളിവുഡ് ടെക്നിഷ്യൻമാരുടെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറിൽ രത്നഗിരി, ഡൽഹി, ഗോവ, ബേപ്പൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |