ചെന്നൈ: മലയാളി അത്ലറ്റും ലോംഗ്ജംപ് താരവുമായ എം ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്സില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിന് പരിക്കേറ്റതിന് പിന്നാലെയാണ് താരം പിന്മാറാനുള്ള തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് താരത്തിന് പരിശീലനത്തിനിടെ പരിക്കേറ്റത്.
കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് മുംബയിലെത്തി വിദഗ്ധ പരിശോധനയും നടത്തിയിരുന്നു. തുടര്‍ന്നാണ് ശ്രീശങ്കറിന്റെ പരിക്ക് ഭേദമാകാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ ആറ് മാസത്തോളം വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഇതോടെയാണ് പാരീസ് ഒളിമ്പിക്സില്‍ നിന്ന് പിന്മാറാന് താരം തീരുമാനിച്ചത്. ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്സില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.
ലോംഗ്ജംപില് രാജ്യത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു പാലക്കാടുകാരനായ എം ശ്രീശങ്കര്‍. നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായി ശ്രീശങ്കര്‍ മെഡല്‍ കരസ്ഥമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |