ദുൽഖർ സൽമാൻ ചിത്രം സീതാരാമത്തിലൂടെ മലയാളത്തിനും പരിചിതയായ മൃണാൾ താക്കൂർ കാൻ ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ. ലക്ഷ്വറി ഡിസൈനേഴ്സായ ഫൽഗുനി ഷെയ്ൻ പീകോക്ക് ആണ് മൃണാളിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അധികം മേക്കപ്പ് ഇല്ലാതെ റെഡ് കാർപെറ്റിൽ എത്തിയ മൃണാളിനെ ആൾക്കൂട്ടത്തിൽ നിന്നു വേറിട്ടുനിറുത്തുന്നുണ്ട് ഫൽഗുനിയുടെ ഡിസൈനുകൾ.
എംബ്രോയിഡറി ചെയ്ത ലാവെൻഡർ ബ്ളിംഗ് സാരിയിൽ മൃണാൾ സുന്ദരിയായിരിക്കുന്നു.സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് രാഹുൽ വിജയ് ആണ് സ്റ്റൈൽ ചെയ്തത്. ജിമ്മി ചൂവിന്റെ ഹീൽസും മിനിമൽ ജുവലറിയുമാണ് താരം ഉപയോഗിച്ചിരിക്കുന്നത്.
റെഡ് കാർപെറ്റിൽ നിന്നുള്ള ചിത്രങ്ങൾ മൃണാൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.സാരിയിൽ ഗ്ളാമറസായി താരത്തെ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ.മത്സരിക്കു ന്ന സിനിമകളുടെ നിലവാരത്തിനൊപ്പം ഗ്ളാമറിലും മുന്നിലാണ് കാൻ ഫിലിം ഫെസ്റ്റിവൽ. എല്ലാ വർഷവും റെഡ് കാർപ്പറ്റിൽ ഇന്ത്യൻ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്.
അതേസമയം വിട്ടി ഡൻഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് മൃണാളിന്റെ വെള്ളിത്തിര അരങ്ങേറ്റം. ദുൽഖറിനൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം സീതാരാമവും സീതാലക്ഷ്മി എന്ന കഥാപാത്രവും കരിയറിൽ നേട്ടം ഉണ്ടാക്കി . മൃണാളിന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയായിരുന്നു. തെലുങ്കിലും ഹിന്ദിയിലുമായി 4 ചിത്രങ്ങൾ റിലീസിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |