മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസൻ. 'മുകുന്ദനുണ്ണി " യെയും ഉണ്ണികളെയും കണ്ടതിന്റെ ആഹ്ളാദത്തിൽ ആരാധകർ. ദിവ്യാ - വിനീത് ദമ്പതികൾക്ക് വിഹാൻ, ഷനയ എന്നീ രണ്ടു മക്കളാണുള്ളത്. നടനും തിരക്കഥാകൃത്തും ഗായകനും സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ സമൂഹമാദ്ധ്യമത്തിൽ സജീവമാണ്. തന്റെ സിനിമാവിശേഷങ്ങളും കുടുംബത്തിലെ വിശേഷങ്ങളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സ് ആണ് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. ഇതുവരെ കാണാത്ത കഥാപാത്രത്തിൽ പ്രേക്ഷകർ വിനീത് ശ്രീനിവാസനെ കണ്ടു.
താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മുകുന്ദനുണ്ണി. അതേസമയം തങ്കം ആണ് റിലീസിന് ഒരുങ്ങുന്ന വിനീത് ശ്രീനിവാസൻ ചിത്രം. ബിജു മേനോനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അപർണ ബാലമുരളി ആണ് നായിക. ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |