നാഗചൈതന്യയോട് പ്രണയം തുറന്നുപറഞ്ഞ് തെലുങ്ക് നടി ദിവ്യൻഷ കൗശിക്. നാഗചൈതന്യയുടെ നായികയായി മജിലി എന്ന ചിത്രത്തിൽ ദിവ്യൻഷ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾക്കും പിന്നാലെയാണ് ദിവ്യൻഷയുടെ വെളിപ്പെടുത്തൽ. നാഗചൈതന്യ വളരെ സുന്ദരനാണ്. നല്ല മനസിന് ഉടമയാണ്. എനിക്ക് ക്രഷ് തോന്നുന്നുവെന്നത് സത്യമാണ്. ദിവ്യൻഷയുടെ വാക്കുകൾ. എന്നാൽ ഇക്കാര്യത്തിൽ നാഗചൈതന്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. സാമന്തയുമായുള്ള വിവാഹമോചനത്തിനുശേഷം കരിയറിലും നാഗചൈതന്യയ്ക്ക് തിരിച്ചടികളാണ്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ ബോക്സ് ഒാഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. പുതിയ ചിത്രമായ കസ്റ്റഡി നേട്ടം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ശോഭിത ധുലിപാലയും നാഗചൈതന്യയും തമ്മിൽ പ്രണയമാണെന്നും ഗോസിപ്പുകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വന്നിരുന്നു.
നാഗചൈതന്യയുമായി സൗഹൃദം മാത്രമാണെന്ന് ശോഭിത വെളിപ്പെടുത്തി രംഗത്തു വരികയും ചെയ്തു. അതേസമയം നാഗചൈതന്യ രണ്ടാംവിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അക്കിനേനി കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |