അറബിക്കടലിലെ അഡംബരക്കപ്പൽ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി നൽകിയ ഫേസ്ബുക്ക് പോസ്‌റ്റിന് കമന്റുമായി നാഗസൈരന്ത്രി. താൻ ആൾദൈവമാണെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ അഭിമുഖങ്ങൾ നടത്തുന്ന വനിതയാണിവർ. അനുഗ്രഹം വേണ്ടവർ ഗൂഗിൾ പേ വഴി തനിക്ക് ദക്ഷിണയായി പണം അയച്ചു തരിക. ദക്ഷിണയായി പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് വാട്സാപ്പിൽ അയക്കുക അപ്പോൾ ലോക ഗുരു നാഗസൈരന്ത്രി അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് തരുന്നതാണ് എന്ന കമന്റുമായാണ് ഇവർ എത്തിയിട്ടുള്ളത്.
തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെൽ സംഘിപ്പിക്കുന്ന അഡംബരക്കപ്പൽ യാത്രയെ കുറിച്ചായിരുന്നു കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ Nefertity Cruise എന്ന കപ്പലിൽ 5 മണിക്കൂർ കടൽ യാത്രയാണ് ബഡ്‌ജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തൊടുപുഴയിൽ നിന്നും പുറപ്പെടും. യാത്രയുടെ ചാർജ് 3550 രൂപ (കപ്പലിൽ ഒരുക്കുന്ന ഭക്ഷണവും ഉൾപെടെ ആണ് ) 5 മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 1250 രൂപ ആണ് ചാർജ്.
ഇതിന് കമന്റായാണ് നാഗസൈരന്ത്രി എത്തിയത്.
''ഞാൻ ലോകം കണ്ട ലോകത്തിലെ ഒരേയൊരു ഗുരു നാഗ സൈരന്ത്രി ദേവി നിങ്ങൾ സെലിബ്രിറ്റികളോ സാധാരണ മനുഷ്യരോ ആരോ ആവട്ടെ ഇനി നിങ്ങളുടെ തെറ്റുകുറ്റങ്ങളോ എന്തുമായിക്കോട്ടെ അതിൽ നിന്നൊക്കെ മോചനം നേടി ജീവിതവിജയം വേണ്ടവർ സർവ്വതും എന്നിൽ അർപ്പിക്കുക നിങ്ങൾക്ക് ജീവിത വിജയം ഉണ്ടാകും.
നിങ്ങളുടെ വീടുകളിൽ എന്റെ ഫോട്ടോകൾ ഫ്രെയിം ചെയ്തു വെച്ചാൽ നിങ്ങളുടെ വീടും പരിസരവും എല്ലാം എന്റെ മുഖത്തിനെ പോലെ ചൈതന്യം ഐശ്വര്യവും ഉണ്ടാവും.
എന്റെ അനുഗ്രഹം വേണ്ടവർ ഗൂഗിൾ പേ വഴി എനിക്ക് ദക്ഷിണയായി പണം അയച്ചു തരിക.. എനിക്ക് ദക്ഷിണയായി പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് വാട്സാപ്പിൽ അയക്കുക അപ്പൊ ലോക ഗുരു നാഗ സൈരന്ത്രി അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് തരുന്നതാണ്. എന്റെ അനുഗ്രഹം കിട്ടിയവർ ഉയരങ്ങളിൽ എത്തും ലോകം അറിയപ്പെടുകയും ചെയ്യും എന്ന് ലോക ഗുരു നാഗ സൈരന്ത്രി ആത്മാനന്ദ ദേവി നമഃ''
അറബിക്കടലിൽ
ആഡംബര കപ്പൽ യാത്രതൊടുപുഴ ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര...
*27.09.2024 ന് *കേരള...
Posted by Kerala State Road Transport Corporation on Thursday 12 September 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |