പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേമത്തിനുശേഷം അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഗോൾഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
അജ്മൽ അമീർ, റോഷൻ മാത്യു,ലാലു അലക്സ്, ചെമ്പൻ വിനോദ് ജോസ് ,കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, ഇടവേള ബാബു, അബു സലിം, അൽത്താഫ് സലിം, പ്രേംകുമാർ,ബാബുരാജ്, തരികിട സാബു, മല്ലിക സുകുമാരൻ, ദീപ് തി സതി ,ശാന്തികൃഷ്ണ ഉൾപ്പടെ വൻതാരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഗാനചിത്രീകരണം ഇന്നും നാളെയുമായി ഫോർട്ട് കൊച്ചിയിൽ നടക്കും. ഇതോടെ ചിത്രീകരണം പൂർത്തിയാകും. ജൂലായ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിലാണ് നിർമ്മാണം. ആനന്ദ് സി. ചന്ദ്രൻ, വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |