മാളവിക ശ്രീനാഥ് നായിക
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാറ്റർഡേ നൈറ്റ്സ് എന്നു പേരിട്ടു.അകാലത്തിൽ വിടപറഞ്ഞ പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് . മാളവിക ശ്രീനാഥ് ആണ് നിവിന്റെ നായിക. മോഡലും നർത്തകിയുമായ മാളവിക ശ്രീനാഥ് ജോജു ജോർജ് ചിത്രം മധുരത്തിൽ നീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയ അഭിനയം കാഴ്ചവച്ചിരുന്നു. സിജു വിത്സൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കായംകുളം കൊച്ചുണ്ണിക്കുശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്. ആർ. ദിവാകർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, മേക്കപ്പ് സജി കൊരട്ടി, അസോസിയേറ്റ് ഡയറക്ടർമാർ, കെ.സി.രവി, ദിനേശ് മേനോൻ, പി.ആർ.ഒ എ.എസ്. ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.അതേസമയം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ ആണ് റിലീസിന് ഒരുങ്ങുന്ന നിവിൻ പോളി ചിത്രം.ജൂലായ് 21ന് ചിത്രം റിലീസ് ചെയ്യും. മൂന്നുവർഷത്തിനുശേഷം തിയേറ്ററിൽ എത്തുന്ന നിവിൻ പോളി ചിത്രം കൂടിയാണ്. ഇടവേളക്കുശേഷം നിവിൻ പോളിയും ആസിഫ് അലിയും മഹാവീര്യറിലൂടെ ഒരുമിക്കുന്നു . പേരൻപിനുശേഷം റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. അഞ്ജലി ആണ് ചിത്രത്തിലെ നായിക.സൂരി സുപ്രധാന വേഷത്തിൽ എത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |