SignIn
Kerala Kaumudi Online
Thursday, 19 September 2024 1.24 AM IST

ഷെയ്ൻ നിഗമിന് ഗായത്രി ശങ്കർ നായിക

Increase Font Size Decrease Font Size Print Page

പ്രിയദർശൻ ചിത്രം 27ന് കൊച്ചിയിൽ ആരംഭിക്കും

mm

ഷെയ്ൻ നിഗമിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ഗായത്രി ശങ്കർ നായിക.ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ മലയാളത്തിന് പരിചിതയായ തെന്നിന്ത്യൻ താരം ഗായത്രി ശങ്കർ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് . ഒക്ടോബർ 27ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ജോണി ആന്റണി, മണിയൻ പിള്ള രാജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ചിത്രീകരണം ആരംഭിക്കുന്ന ദിവസം ടൈറ്റിൽ പ്രഖ്യാപനം ഉണ്ടാവും. ഇതാദ്യമായാണ് പ്രിയദർശൻ പുതുതലമുറ താരങ്ങളെ അണിനിരത്തി സിനിമ ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും നി‌ർമാണവും പ്രിയദർശൻ തന്നെയാണ്.ദിവാകർ.എസ്.മണി ഛായാഗ്രഹണവും മനു ജഗദ് കലാസംവിധാനവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. പി.ആർ. ഒ പി. ശിവപ്രസാദ്.അതേസമയം ബർമുഡ

ആണ് റിലീസിന് ഒരുങ്ങുന്ന ഷെയ് ൻ ചിത്രം.ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ

വിനയ് ഫോർട്ട് , സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൽ സുധർശനൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ കൃഷ്ണദാസ് പങ്കി. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.